Wednesday, February 3, 2016

സമസ്തയും സ്ത്രീ കൈ എഴുത്തും



എസ്.എസ്.ചങ്ങലീരി പ്രസിദ്ധീകരിച്ച "കേരള സുന്നികളുടെ വിചിത്ര വാദങ്ങള്‍" എന്നാ പുസ്തകത്തില്‍ നിന്നാണ്  ഇവിടെ കൊടുക്കുന്നത്.












Tuesday, February 2, 2016

ബദര്‍ മൌലീദിലെ രണ്ടാമത്തെ കഥ (ഭാഗം 2 )

السلام عليكم ورحمة الله

الحمد لله رب العالمين، والصلاة والسلام على ررسول الله

ബദര്‍ മൌലീദിലെ അടുത്ത നമുക്ക് വായിച്ച് നോക്കാം.ഇതൊരു സ്വപ്ന കഥ ആണ്.

സ്വപ്നകഥ  (അടുത്ത കഥ എന്താണ് എന്ന് നോക്കാം)

 

...................................................................................................................................................................

وذكر بعضهم 
 ചിലര്‍ പറയുന്നു
انه كان لي ولد من الخلق الي وكان ذا عفة وذيانة
എനിക്ക് ഇഷ്ടപെട്ട ഒരു മകന്‍ ഉണ്ടായിരുന്നു.അദേഹം വളരെ നല്ലവനായിരുന്നു.
فقتله ابن الوزيرة ظلما وعدوانا
മന്ത്രിയുടെ മകന്‍ അവനെ അന്യായമായി വധിച്ചു കളഞ്ഞു.
ففطلبت ثاره فلم ياخذه لي احد
ഇതിനു പ്രതിവിധി ചെയ്യാന്‍ ഞാന്‍ പലതവണ കേസ് കൊടുത്തു.ആരും പരിഗണിച്ചില്ല.
فجعلت اسال الله باهل بدر- رضي الله عنهم - صباحا ومساء
ബദരീങ്ങളുടെ പേരില്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിനോട് ചോതിച്ചു.
واستجير بهم في اخذ الثار
അവരെ വിളിച്ചു കൊണ്ട് ഈ കാര്യത്തില്‍ ഇങ്ങനെ കാവല്‍ തേടും
حتي ضاق صدري وايست من اخذ الثار
അങ്ങനെ ഈ കാര്യത്തില്‍ ഒരു പരിഹാരവും കാണാതെ ഞാന്‍ ദുഃഖം നിമിത്തം കഴിഞ്ഞു കൂടുമ്പോള്‍ .
فبينما انا نائم ليلة من الليالي اذ رايت في النوم رجالا في هيئة سنية وحالة مرضية
അങ്ങനെ രാത്രികളില്‍ പെട്ട ഒരു രാത്രിയില്‍ ഉറങ്ങി കിടക്കുമ്പോള്‍ സ്വപ്നത്തില്‍ അതാ കുറെ ആളുകളെ കാണുന്നു.വളരെ സംതൃപ്തമായ ഉന്നതന്മാരായ ആളുകള്‍
 وقائلا يقول هلموا يا اهل بدر - رضي الله عنهم
ഒരാള്‍ വിളിച്ചു പറയുന്നു 'ബദരീങ്ങളെ ' എന്ന്
 فتقدموا كلهم
എല്ലാവരും എന്‍റെ മുന്നില്‍ നില്‍ക്കുന്നു
فقلت في نفسي سبحان الله
ഞാന്‍ എന്‍റെ മനസ്സില്‍ പറഞ്ഞു سبحان الله എന്ന്

فهولاء اهل بدر - رضي الله عنهم - فو الله لياتبعنهم
"ഇവരാണോ ബദരീങ്ങള്‍ എന്ന്,എന്നാല്‍ ഞാന്‍ അവരെ പിന്‍പറ്റും
فجعلت اسير خلفهم
ഞാന്‍ അവരെ പിന്തുടര്‍ന്ന് കൊണ്ട് പിന്നാലെ പോയി 
الي ان وصلوا الي مكان مرتفع
 ഉയര്‍ന്ന ഒരു സ്ഥലത്ത് അവര്‍ എത്തി
فوجلس كل واحد منهم علي كرسي من النور
എല്ലാവരും പ്രകാശം കൊണ്ടുള്ള ഓരോ കസേരയില്‍ ഇരിപ്പുറപ്പിച്ചു
ورايت اقواما يدخلون عليهم
ആളുകള്‍ അവരുടെ അടുത്തേക്ക് പ്രവേശിക്കുന്നത് ഞാന്‍ കാണുന്നു.
ويشكون اليهم احوالهم
എല്ലാവരും അവരോടു ആവലാതികള്‍ പറയുന്നു
فقلت في نفسي مالي لا اشكو من قتل ولدي
അപ്പോള്‍ എനിക്ക് എന്‍റെ മനസ്സില്‍ തോന്നി,എന്‍റെ മകന്‍റെ കൊലപാതകത്തിന്‍റെ കാര്യം പറയാന്‍
فتقدمت اليهم واخبرتهم بقصتي
അങ്ങനെ അവരുടെ അടുത്ത് ഈ കാര്യം പറഞ്ഞു
فقال واحد منهم لا حول ولا قوة الا بالله العلي العظيم
അവരില്‍ ഒരാള്‍ പറഞ്ഞു لا حول ولا قوة الا بالله العلي العظيم എന്ന് 
ثم التفت الي من كان معه وقال ايكم ياتيني بخصم هذا
ആരാണ് ഇവരുടെ പ്രതിയോഗി എങ്കില്‍ അവനെ പിടിച്ച് കൊണ്ട് വരാന്‍ കല്‍പിച്ചു
فذهب واحد منهم لم يكن غير منهم هنيهة اذا به قد اقبل والغريم معه
കുറച്ചു സമയത്തിനു ശേഷം ഒരാള്‍ പോയി ആ വ്യക്തിയെ പിടിച്ചു കൊണ്ട് വന്നു
فقال له انت الذي قتلت ابن هذا رجل  قال نعم
എന്നിട്ട് അയാളോട് ചോതിച്ചു 'ഈ മനുഷ്യന്‍റെ മകനെ നീ ആണോ കൊന്നത്' 'അതെ' എന്ന് മറുപടി പറഞ്ഞു
قال وما حملك علي ذلك قال ظلما وعدوانا
എന്തിനാണ് കൊന്നത്,വെറുതെ കൊന്നതാണ്
فقال له اجلس علي الارض فجلس
'ഭൂമിയില്‍ അവിടെ ഇരിക്ക് എന്ന് കല്‍പിച്ചു.അങ്ങനെ അവന്‍ ഇരുന്നു
ثم اعطاني خنجرا فقال هذا غريمك فاقتله كما قتل ولدك
പിന്നീടു എനിക്ക് ഒരു കത്തി തന്നിട്ട് പറഞ്ഞു,ഇതാ നിന്‍റെ പ്രതിയോഗി,നിന്റെ മകന്‍റെ കൊന്നതുപോലെ കൊന്നോളൂ.    
فاخذته وذبحته
ഞാന്‍ അവനെ പിടിച്ചു,അവനെ അറുത്തു കളഞ്ഞു.
ثم انتبهت من نومي
പിന്നെ ഞാന്‍ ഉറക്കത്തില്‍ നിന്നും നോക്കുമ്പോള്‍
فلما اصبح الصباح سمعت صيحة عظيمة
നേരം വെളുത്തപ്പോള്‍ ,എന്‍റെ അയല്പക്കത്ത് നിന്ന് ഭയങ്കര അട്ടഹാസം കേള്‍ക്കുന്നു

ان ابن الوزير قد اصبح مذبوحا علي فراشه
മന്ത്രിയുടെ മകന്‍ ഇതാ അറുക്കപെട്ടു കൊണ്ട് വിരിപ്പില്‍ കിടക്കുന്നു
 ولم يعلم قاتله
 ആരാ കൊന്നത് എന്ന് ആര്‍ക്കും പിടുത്തമില്ല
...................................................................................................................................................................


ഇതാണ് അടുത്ത കഥ.സ്വപ്നത്തിലാണോ എന്ന് ചോതിച്ചാല്‍ സ്വപ്നത്തില്‍ അല്ല.യഥാര്‍ഥത്തില്‍ ആണോ എന്ന് ചോതിച്ചാല്‍ അങ്ങനെയും അല്ല.പകര എപ്പഴും സ്വപ്നം കാണുന്നതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഇമ്മാതിരി അല്ലേ എപ്പഴും വായിക്കുന്നത്.

ഇതാണ് കൂലി കിട്ടും എന്ന് പറഞ്ഞു വായിക്കുന്ന അല്ലെങ്കില്‍ ചൊല്ലുന്ന ബദര്‍ മൌലീദിലെ രണ്ടാമത്തെ കഥ.ഈ കഥ എവിടെ നടന്നു എന്നൊന്നും ചോതിക്കരുത്.അതിനു വല്ല സനദുമുണ്ടോ എന്നൊന്നും ആരും ചോതിച്ചു പോകരുത്.ഈ കഥ വിശ്വസിച്ചില്ലെങ്കില്‍ ആയിരത്തി നാന്നൂറിന്റെ പാരമ്പര്യം ഉറപ്പായും നഷ്ടപ്പെടും.ഇത് ചൊല്ലിയില്ലെങ്കിലും പാരമ്പര്യം നഷ്ടപ്പെടും.ബദരീങ്ങളെ വിളിക്കാന്‍ഖുര്‍ആനിലും  സുന്നത്തിലും തെളിവില്ലാത്തത് കൊണ്ട് ഉണ്ടാക്കി എടുത്ത നല്ല കഥ.

സുഹുര്‍ത്തുക്കളെ , ഈ കേട്ട് കഥകള്‍ ഒക്കെ ഒഴിവാക്കി അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ച മതത്തിലേക്ക് മടങ്ങിക്കോളൂ.ഇതിനൊക്കെ ഇത്രയേ കഥയുള്ളൂ.

അടുത്ത കഥ വൈകാതെ തന്നെ ,ഇന്‍ശാ അല്ലാ 



 



   

   

ബദര്‍ മൌലീദും ബദര്‍ മാലയും (ഭാഗം 1 )

  السلام عليكم ورحمة الله

الحمد لله رب العالمين، والصلاة والسلام على ررسول الله

 ബദരീങ്ങളുടെ പേരില്‍ രചിക്കപെട്ട പ്രകീര്‍ത്തനം ആണ് ബദര്‍ മൌലീദ്.അതുപോലെ തന്നെഅവരുടെ അവധാനങ്ങള്‍ പാടിപുകഴ്ത്തുന്നു എന്ന പേരില്‍ വിരചിതമായ കൃതിതന്നെ ആണ് ബദര്‍ മാലയും.ഈ രണ്ടു കൃതികളിലും അടങ്ങിയിട്ടുള്ള , നാം വിശ്വസിക്കുന്ന യഥാര്‍ഥമായ തൌഹീദിന്റെയും വിശ്വാസകാര്യങ്ങളുടെയും വിരുദ്ധമായി വരുന്ന പരാമര്‍ശങ്ങള്‍ എമ്പാടും കാണുവാന്‍ സാധിക്കും.ബദരീങ്ങളെ ഇകഴ്ത്തി കാണിക്കുവാനോ ബദരീങ്ങളുടെ കഴിവുകള്‍ കുറച്ചുകാണിക്കാനോ അല്ല ഇത്.ഏതു മഹാത്മാക്കളുടെ പ്രകീര്‍ത്തനങ്ങള്‍,അവയില്‍ അടങ്ങിയ മോശപെട്ട കാര്യങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ അത് മഹാത്മാക്കളെ കൊച്ചാക്കുകയാണ് എന്ന് ധാരണ എപ്പോഴും പ്രചരിപ്പിക്കുന്നുണ്ട് എന്ന് അറിയുന്നത് കൊണ്ടാണ്  ആമുഖമായി ഇത് സൂചിപ്പിക്കുന്നത്.

ഇവിടെ ബദരീങ്ങളെ അല്ല വിമര്‍ശിക്കുന്നത് അതിനുള്ള ഒരു ശ്രമവും ഇല്ല.മറിച്ച്ബദരീങ്ങളുടെ നേതാവ്പ്രവാചകന്‍ മുഹമ്മദ്‌(സ) ആണ്.പ്രവാചകന്‍അടക്കമുള്ള മുന്നൂറിലേറെ വരുന്ന സഹാബികള്‍ബദര്‍ രണാങ്കണത്തില്‍ ഏറ്റുമുട്ടി  അവരില്‍ പതിനാലോളം പേര്‍ ശുഹദാക്കളായി മരണപ്പെട്ടുപോയി.ആ മഹാത്മാക്കളായ ആളുകള്‍ ഏതൊരു അദര്‍ഷത്തിനു വേണ്ടി പടവെട്ടിയോ ഏതൊരു സത്യത്തിന്‍റെ  പ്രചാരണത്തിന് വേണ്ടി വിയര്‍പ്പ് ഒഴുക്കിയോ ആ സത്യവും ആദര്‍ശവും അവരെ പ്രകീര്‍ത്തിക്കാന്‍ വേണ്ടി വിരചിതമായ വരികളിലൂടെ കൊലചെയ്യപെട്ടിരിക്കുകയാണ്.അതാണിവിടെ വിമര്‍ഷിക്കപെടുന്നത്.ബദരീങ്ങള്‍ ആരായിരുന്നു എന്നും ശഹീദ് ആയവര്‍ ആരൊക്കെ ആണ് എന്ന് ഇവിടെ വിശദീകരിക്കുന്നില്ല.മുസ്ലിംകള്‍ എല്ലാവരും ബദരീങ്ങളെ വളരെ ആദരവ് കൂടിയാണ് ഓര്‍ക്കുന്നത്.

 സഹാബികളുടെ കൂട്ടത്തില്‍ തന്നെ ബദറില്‍ പങ്കെടുത്തവര്‍ക്ക് ഏറ്റവും ഉയര്‍ന്ന പദവിയുണ്ടെന്നു നബി(സ) തന്നെ അറിയിച്ചു തന്നിട്ടുണ്ട്.'ഇഷ്ടമുള്ളത് പ്രവര്‍ത്തിച്ച് കൊള്ളുക എന്നും അവരുടെ പാപങ്ങള്‍ എല്ലാം പൊറുത്ത് തന്നിരിക്കുന്നുവെന്നും' പടച്ചതമ്പുരാന്‍ അറിയിച്ചിട്ടുണ്ടെന്നും നബി(സ) പറഞ്ഞിരിക്കുന്നു.ബദരീങ്ങള്‍ സ്വര്‍ഗലോകത്ത് ഉന്നതമായ പദവികളില്‍ വിരാജിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍.അവര്‍ കാണിച്ചുതന്ന പാത സംശുദ്ധയിരുന്നു എന്നും ഖിയാമത്ത് നാള്‍ വരെ സംശുദ്ധമായ  ആ പാതയുടെ വിജയത്തിനായി കഴിയുന്നതൊക്കെ ചെയ്യണമെന്നും അത് നമ്മുടെ ഒക്കെ ബാധ്യത ആണ് എന്നും നാം ഉറച്ച് വിശ്വസിക്കുന്നു.അത് പ്രചരിപ്പിക്കണമെന്നും ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നു.എന്നാല്‍ ഇങ്ങനെ ഉള്ള മഹാന്മാരായ ആളുകളെ പ്രകീര്‍ത്തിച്ചും അവധാനങ്ങള്‍ പറഞ്ഞും അവരുടെതായ സ്ഥാനങ്ങള്‍ക്കപ്പുറം വെക്കുകയോ പടച്ചതമ്പുരാനോട് ചെയ്യേണ്ടുന്ന അര്‍ഥനകളും അപേക്ഷകളും അവരോടു ചെയ്യുന്നത് പൊറുക്കപ്പെടാത്ത പാപമാണ് എന്നതിനാല്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങളെ ആണ് ഇവിടെ വിമര്‍ശിക്കുന്നത്.

ഒന്നാമത്തെ കഥ-(ബദരീങ്ങളുടെ പേര് എഴുതി വെച്ചാല്‍ ഉണ്ടാകുന്ന അനുഗ്രഹങ്ങള്‍) 

..................................................................................................................................................................

ما روي بعضهم 
ചില  ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു(ആരാ പറഞ്ഞത് കേട്ടത് ഒന്നും ഇല്ല)
 انه خرج يريد الحج الي بيت الله الحرام
ഒരാള്‍ ഹജ്ജിനു മസ്ജിദുല്‍ ഹറമിലേക്ക് പോകാന്‍ ഉദേശിച്ചു.
فكتب اسماء اهل بدر-رضي الله عنهم-في قرطاس  
ഒരു കടലാസ് കഷണത്തില്‍ ബദരീങ്ങളുടെ പേര് എഴുതി
وجعله في اسكفة الباب
എന്നിട്ട് വാതിലിന്‍റെ ഉമ്മറപടിയില്‍ ഒട്ടിച്ചുവച്ചു.
فجاءت اللصوص الي بيته لياخذوا ما فيه
ഇയാള്‍ ഹജ്ജിനു പോയ തക്കം നോക്കി വീട് കൊള്ളയടിക്കാന്‍ കള്ളന്മാര്‍ വന്നു.
فلما صعدوا الي السطح
അവര്‍ മേല്‍ക്കൂരയില്‍ അള്ളി പിടിച്ച് കയറി നോക്കുമ്പോള്‍
سمعوا حديثا وقعقعة السلاح
 സംസാരങ്ങളും വാളിന്‍റെയും ആയുധങ്ങളുടെയും മുഴക്കങ്ങളും കേള്‍ക്കുന്നു.(വീട്ടിന്‍റെ ഉള്ളില്‍ പൊരിഞ്ഞ ജിഹാദ് കേള്‍ക്കുന്നു)
فرجعوا واتوا الليلة الثانية والثالثة فسمعوا مثل ذلك
അപ്പോള്‍ അവര്‍ മടങ്ങിപോയി.രണ്ടാമത്തെയും മൂന്നാമത്തെയും രാത്രിയിലും അത് തന്നെ.അതുപോലെ തന്നെ അവര്‍ കേള്‍ക്കുന്നു.
فتعجبوا وانكفوا  
അവര്‍ അത്ഭുതപെട്ടുപോയി.അവര്‍ ആ പരിപാടിയില്‍ നിന്നും പിന്തിരിഞ്ഞു.
حتي جاء الرجل من الحج فجاء رئيس اللصوص 
അങ്ങനെ ഹജ്ജിനു പോയ വ്യക്തി തിരിച്ചു വന്നു.അപ്പോള്‍ കൊള്ളത്തലവന്‍ അയാളെ സമീപിച്ചു.
وقال له سالتك بالله ان تخبرني ما صنعته في بيتك من التحفظات
എന്നിട്ട് ചോതിച്ചു,"നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ആരെയാണ് കാവല്‍ക്കാരായി ഏല്‍പ്പിചിരുന്നത്"
قال ما صنعت في بيتي شيئا غيرا
ആ വ്യക്തി പറഞ്ഞു "ഞാന്‍ ഒന്നും ചെയ്തിട്ടില്ല,ആരെയും എല്പിച്ചിട്ടില്ല,പക്ഷെ
اني كتبت قوله تعالي- ولا  يئوده حفظهما وهو العلي العظىم
ഞാന്‍ ഇങ്ങനെ ولا يئوده حفظهما وهو العلي العظىم (ആയത്തുല്‍ കുര്‍സിയുടെ അവസാന ഭാഗം) എഴുതി വച്ചിരുന്നു.
وكتبت اسماء اسماء اهل بدر-رضي الله عنهم
അതിന്‍റെ താഴെ ബദരീങ്ങളുടെ പേരും എഴുതി വച്ചു.
فهاذا ما جعلت في داري  
ഇതാണ് ഞാന്‍ എന്‍റെ വീട്ടില്‍ ചെയ്തത്
فقال اللص كفاني ذلك والحمد للله رب العالمين
അപ്പോള്‍ കള്ളന്‍ പറഞ്ഞു."അത് കേട്ടാല്‍ മതി എനിക്ക്,(സംഭവം എനിക്ക് മനസ്സിലായി),ലോകരക്ഷിതവിനാകുന്നു സര്‍വ്വസ്തുതിയും.
......................................................................................................................................................
വീട്ടില്‍ ബദരീങ്ങളുടെ പേര്‍ എഴുതിവെച്ചാല്‍ പിന്നെ കളവു നടക്കൂല,ഒരു ആപത്തും ബാധിക്കുകയില്ല  എന്ന ആശയം പ്രചരിപ്പിക്കുയാണിവിടെ.

ബദ്ര്‍ മാലയിലും സമാനമായി കാണാം.

"ഇതിനെ പുരയില്‍ എഴുതികരുതുകില്‍
ഇതമാകയില്ലാ കളവില്‍ അതെന്നോവര്‍
മതിലുകള്‍ പൊട്ടലും തിയ്യുകള്‍ കത്തലും
മറ്റും ഫിത്നാ വരവില്ലാ എന്നോവര്‍".


ഇത് വീട്ടില്‍ എഴുതി വെച്ചാല്‍ കളവുശല്യം ഉണ്ടാവില്ല.മതിലുകള്‍ പൊട്ടുകയില്ല,തീ കത്തുകയില്ല,മറ്റു ഫിത്നകള്‍ ഉണ്ടാവില്ല.ഈ ആശയമാണ് മാലക്കാരനും മൌലീദുകാരനും പ്രചരിപ്പിക്കുന്നത്.

ഇത് എന്തായാലും മുസ്ലിമീങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് സൂചിപ്പിക്കുന്നു.ഇതൊക്കെ ആണ് വലിയ കൂലി കിട്ടും എന്ന് പറഞ്ഞു പാടി നടക്കുന്നത്.ഇത് എന്തായാലും ചൊല്ലുന്നവര്‍ പോലും എഴുതി വെച്ചാണോ വീട്ടില്‍ നിന്നും പോകുന്നത്.മുസ്ലിംകളെ തെറ്റായ വിശ്വാസത്തിലേക് നയിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് ഇതൊക്കെ.

നമ്മുടെ പരലോകത്തിന്‍റെ വിഷയമായ മതത്തിന്‍റെ കാര്യത്തില്‍ ഇസ്ലാം എന്താണ് പറയുന്നത് എന്ന് വിചിന്തനം നടത്താന്‍ നാം തയ്യാറായിട്ടുണ്ടോ.ജീവിതത്തിലെ എല്ലാ വ്യവഹാരത്തിനും സ്വയം ബുദ്ധി ഉപയോഗിച്ച് ശരി തെറ്റുകള്‍ പഠിക്കാന്‍ ശ്രമിക്കുന്ന നാം എന്തുകൊണ്ട് ഈ വിഷയത്തില്‍ ശ്രദ്ധിക്കുന്നില്ല.ഇനി അതല്ല നാട്ടില്‍ ഞാന്‍ കണ്ടു വളര്‍ന്നത് ഒക്കെ തന്നെ ആണ് ശരി എന്ന് വിചാരിക്കുകയാണെങ്കില്‍ നഷ്ടപ്പെടുന്നത് പരലോകമാണ്‌.അല്ലാഹു എല്ലാ വിധ തെറ്റായ വിശ്വാസങ്ങളില്‍ നിന്നും രക്ഷിക്കട്ടെ.

(ബദര്‍ മൌലീദിലെ അടുത്തകഥ ഇന്ശാ അല്ലാഹ്...)